App Logo

No.1 PSC Learning App

1M+ Downloads

ജപ്പാൻ്റെ മഞ്ചൂരിയൻ അധിനിവേശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1931 സെപ്റ്റംബറിൽ ജപ്പാനീസ് സൈന്യം മഞ്ചൂരിയ  ആക്രമിച്ചു.
  2. വടക്കുകിഴക്കൻ ചൈനയിലെ ഒരു വിഭവസമൃദ്ധമായ പ്രദേശമായിരുന്നു മഞ്ചൂരിയ.
  3. ജപ്പാൻ മഞ്ചൂരിയ കീഴടക്കിയ ശേഷം ആ പ്രദേശത്തിന്റെ പേര് മാറ്റി മഞ്ചുകുവോ എന്നാക്കി

    Aഇവയെല്ലാം

    B2, 3 എന്നിവ

    C3 മാത്രം

    D1, 3 എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ജപ്പാന്റെ മഞ്ചൂരിയൻ അക്രമണം (1931)

    • ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ജപ്പാൻ ഉയർന്നുവന്നു.എന്നാൽ ഇത് താൽക്കാലികമായിരുന്നു.
    • ജപ്പാനിൽ ഉണ്ടായ ഒരു വൻ ഭൂകമ്പവും.1929 ലെ ലോക സാമ്പത്തിക മാന്ദ്യവും ജപ്പാൻ്റെ സമ്പത്ത് വ്യവസ്ഥയെ പിടിച്ചു കുലുക്കി.
    • ത്വരിത ഗതിയിലുള്ള വ്യവസായവൽക്കരണത്തിന് ജപ്പാന് വിഭവങ്ങൾ ആവശ്യമായി വന്നു
    • വടക്കുകിഴക്കൻ ചൈനയിലെ ഒരു വിഭവസമൃദ്ധമായ പ്രദേശമായിരുന്നു മഞ്ചൂരിയ.
    • മഞ്ചൂരിയയിൽ വ്യവസായത്തിന് ആവശ്യമായ വിഭവങ്ങളുടെ കനത്ത ശേഖരം ഉണ്ടായിരുന്നു
    • എന്നാൽ മഞ്ചൂരിയ ചൈനയുടെ ധാന്യ കലവറ കൂടി ആയിരുന്നു.
    • ചൈനയിലെ ദേശീയവാദികൾ മഞ്ചൂരിയയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകിയിരുന്നു.
    • 1931 സെപ്റ്റംബറിൽ ജപ്പാനീസ് സൈന്യം മഞ്ചൂരിയ  ആക്രമിച്ചു.
    • അഞ്ചുമാസത്തിനുള്ളിൽ മഞ്ചൂരിയ പൂർണ്ണമായും സൈന്യത്തിന്റെ അധീനതയിലായി.
    • മഞ്ചൂരിയയുടെ പേര് മാറ്റി മഞ്ചുകുവോ എന്നാക്കുകയും ജപ്പാന്റെ നിയന്ത്രണത്തിലുള്ള ഒരു ഗവൺമെന്റിനെ അവിടെ സ്ഥാപിക്കുകയും ചെയ്തു

    ചൈനയുടെ പ്രതികരണം 

    • ചൈന മഞ്ചൂരിയ പ്രശ്നം സർവ്വരാഷ്ട്ര സമിതിയിൽ അവതരിപ്പിച്ചു 
    • സമിതി ഈ പ്രശ്നം അന്വേഷിക്കുന്നതിനു വേണ്ടി 'ലിട്ടൺ കമ്മീഷനെ' നിയോഗിക്കുകയും ചെയ്തു.
    • കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന് അടിസ്ഥാനത്തിൽ മഞ്ചൂരിയ വിട്ടുപോകാൻ ലീഗ് ജപ്പാനോട് ആവശ്യപ്പെട്ടു.
    • ലീഗിന്റെ  നിർദ്ദേശം അനുസരിക്കാൻ ജപ്പാൻ വിസമ്മതിക്കുകയും ലീഗിലെ അംഗത്വം ജപ്പാൻ ഉപേക്ഷിക്കുകയും ചെയ്തു..

    Related Questions:

    മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?
    സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?
    ഹിറ്റ്ലറുടെ രഹസ്യ പോലീസിനെ ഭയന്നോളിച്ച പെൺകുട്ടി താഴെപ്പറയുന്നവരിൽ ആരാണ് ?
    ഹിരോഷിമയിലെ ബോംബാക്രമണത്തിൽ നിന്ന് അണുവികിരണത്തിന് ഇരയായ പെൺകുട്ടിയുടെ പേരെന്താണ്?

    What was the main focus of countries after World War II regarding national boundaries?

    1. Expansion of territories beyond pre-war boundaries
    2. Tightening and consolidation of national borders
    3. Formation of supranational unions
    4. Creation of buffer zones between nations